Friday, November 23, 2007

ഉഴവൂരെ ബെവെരജസ് എത്തിയതിന്റെ ആഘോഷം

അങ്ങനെ അവസാനം ഉഴവൂരെ എല്ലാ കള്ളു കുടിയന്മാരുടെയും ആശ്വാസമായി ഒരു ബെവെരജസ് കള്ളു കട തുറന്നു. ഒരു വെള്ളിയാഴ്ച വൈകിട്ട് എട്ടര മണിക്കാണ് ചരക്കെത്തിയത്. ഉഴവൂര് കവലയില് ആഘോഷം തുടങ്ങി. വെടിക്കെട്ടും മധുര പലഹാര വിതരണവും നടന്നു. കള്ളു കുടിയന്മാര് തന്നെ ചരക്ക് ഇറക്കാനും കൂടി. ഇങ്ങനത്തെ ആഘോഷം ബെവെരജസ്കാര് അവരുടെ ജീവിതത്തില് ആദ്യമായിട്ടാണ് കാണുന്നത്. സാധാരണ അവര് കാണുന്നത് മധ്യ നിരോധന സമിതിക്കാരുടെ പ്രതിഷേധമാണ്.

ആദ്യ ദിവസത്തെ ഒന്നര മണിക്കൂറിലെ വില്പ്പന 20000 രൂപയുടെ ആയിരുന്നു. ശനിയാഴ്ച മുഴുവന് ദിവസവും കൂടി 2 ലക്ഷം രൂപയുടെ വില്പന നടന്നു. ഇവിടത്തെ ബാറുകാര് ഇപ്പം കടല ഒക്കെ ഫ്രീ ആയി കൊടുക്കാന് തുടങ്ങി. ഒരു പെഗിനു വില 20 രൂപ കുറച്ചു.

ഉഴവൂരില് ഈ ഉദ്ഖാടനം ആഘോഷമായതില് അത്ര അത്ഭുതം ഒന്നും ഇല്ല. പണ്ടത്തെ കാനായി ബാര് തുടങ്ങിയപ്പം വെഞ്ചരിപ്പ് നടത്തിയത് ഒരു അച്ഛന് ആയിരുന്നു. ഇവിടല്ലാതെ കേരളത്തില് വേറെ ഒരിടത്തും ഒരച്ചന് അത് ചെയ്യുമെന്ന് തോന്നുന്നില്ല. കേരളത്തിന്റെ പുറത്ത് അതൊരു പ്രശ്നമല്ലായിരിക്കാം.