Friday, November 23, 2007

ഉഴവൂരെ ബെവെരജസ് എത്തിയതിന്റെ ആഘോഷം

അങ്ങനെ അവസാനം ഉഴവൂരെ എല്ലാ കള്ളു കുടിയന്മാരുടെയും ആശ്വാസമായി ഒരു ബെവെരജസ് കള്ളു കട തുറന്നു. ഒരു വെള്ളിയാഴ്ച വൈകിട്ട് എട്ടര മണിക്കാണ് ചരക്കെത്തിയത്. ഉഴവൂര് കവലയില് ആഘോഷം തുടങ്ങി. വെടിക്കെട്ടും മധുര പലഹാര വിതരണവും നടന്നു. കള്ളു കുടിയന്മാര് തന്നെ ചരക്ക് ഇറക്കാനും കൂടി. ഇങ്ങനത്തെ ആഘോഷം ബെവെരജസ്കാര് അവരുടെ ജീവിതത്തില് ആദ്യമായിട്ടാണ് കാണുന്നത്. സാധാരണ അവര് കാണുന്നത് മധ്യ നിരോധന സമിതിക്കാരുടെ പ്രതിഷേധമാണ്.

ആദ്യ ദിവസത്തെ ഒന്നര മണിക്കൂറിലെ വില്പ്പന 20000 രൂപയുടെ ആയിരുന്നു. ശനിയാഴ്ച മുഴുവന് ദിവസവും കൂടി 2 ലക്ഷം രൂപയുടെ വില്പന നടന്നു. ഇവിടത്തെ ബാറുകാര് ഇപ്പം കടല ഒക്കെ ഫ്രീ ആയി കൊടുക്കാന് തുടങ്ങി. ഒരു പെഗിനു വില 20 രൂപ കുറച്ചു.

ഉഴവൂരില് ഈ ഉദ്ഖാടനം ആഘോഷമായതില് അത്ര അത്ഭുതം ഒന്നും ഇല്ല. പണ്ടത്തെ കാനായി ബാര് തുടങ്ങിയപ്പം വെഞ്ചരിപ്പ് നടത്തിയത് ഒരു അച്ഛന് ആയിരുന്നു. ഇവിടല്ലാതെ കേരളത്തില് വേറെ ഒരിടത്തും ഒരച്ചന് അത് ചെയ്യുമെന്ന് തോന്നുന്നില്ല. കേരളത്തിന്റെ പുറത്ത് അതൊരു പ്രശ്നമല്ലായിരിക്കാം.


11 comments:

GreenShore said...

I heard it opens on Sundays too! Like a pharmacy. Actually it is pharmacy or more like a medicine store!

yousufpa said...

നാടോടുമ്പൊ...നടുവില്‍... ഓടണം എന്നാ പ്രമാണം.
അപ്പൊ അച്ചനുമൊന്ന് ഓടി നോക്കീതാ....മാഷേ..വിട്ടു കള.


വേര്‍ഡ് വേരിഫിക്കേഷന്‍ എന്നഓപ്ഷനില്‍ പോയി നൊ ക്ളിക് ചെയ്താല്‍ കമന്‍റ്റാന്‍ എളുപ്പമായിരിക്കും

Suvi Nadakuzhackal said...

സജു കള്ളൊരു മരുന്നാണെന്ന് പറഞ്ഞത് കൃത്യം ആണ്.

അത്ക്കന്‍ അച്ഛനെ രക്ഷിക്കാന്‍ നോക്കുവ അല്ലേ? അഭിപ്രായത്തിനു നന്ദി!!

ബാബുരാജ് ഭഗവതി said...

ഗുഷ്.....നൈ.........

Kichu $ Chinnu | കിച്ചു $ ചിന്നു said...

ബാറും വെഞ്ചരിക്കട്ടേ എന്നേ.... ബാറിലാണല്ലോ സാത്താന്‍ കയറാതെ നോക്കേണ്ടതു ... :)

Suvi Nadakuzhackal said...

കിച്ചുവും ചിന്നുവും ഇതിലെ വന്നതിനു നന്ദി. വെന്ച്ചരിപ്പ് നടക്കട്ടെ. എവിടവും ദൈവത്തിനു വരാവുന്ന ഇടമാണല്ലോ. വേശ്യാലയങ്ങള്‍ വരെ.

Anonymous said...

hi bro it is nice to see your blogs,thanks for visitng my blog http://taliparambanews.blogspot.com

biju p said...

കേരളത്തില്‍ സമത്വവും നീതിയും പാലിക്കപ്പെടുന്ന ഒരേയൊരു സ്ഥലം ബിവറേജസ്‌ മദ്യഷാപ്പുകളാണ്‌. പ്രായ, വര്‍ഗ, വര്‍ണ, ജാതി, മത, ധന ഭേദമന്യേ ആളുകള്‍ക്ക്‌ ക്യൂ നില്‌ക്കാന്‍ ഒട്ടും മടിയില്ലാത്ത സ്ഥലം. ഉഴവൂര്‍ ബിവറേജസിനും അവിടുത്തെ കുടിയന്‍മാര്‍ക്കും അഭിവാദ്യങ്ങള്‍.

biju p said...

കേരളത്തില്‍ സമത്വവും നീതിയും പാലിക്കപ്പെടുന്ന ഒരേയൊരു സ്ഥലം ബിവറേജസ്‌ മദ്യഷാപ്പുകളാണ്‌. പ്രായ, വര്‍ഗ, വര്‍ണ, ജാതി, മത, ധന ഭേദമന്യേ ആളുകള്‍ക്ക്‌ ക്യൂ നില്‌ക്കാന്‍ ഒട്ടും മടിയില്ലാത്ത സ്ഥലം. ഉഴവൂര്‍ ബിവറേജസിനും അവിടുത്തെ കുടിയന്‍മാര്‍ക്കും അഭിവാദ്യങ്ങള്‍.

മാണിക്യം said...

“പണ്ടത്തെ കാനായി ബാര്
തുടങ്ങിയപ്പം വെഞ്ചരിപ്പ് നടത്തിയത്
ഒരു അച്ഛന് ആയിരുന്നു.”
,

കാനായില്‍ ബാറ് തുടങ്ങിയതല്ല, കല്യാണത്തിനു ആഘോഷങ്ങള്‍ പകുതീ ആയപ്പോള്‍ വീഞ്ഞു തീര്‍ന്നു ജൂതന്മാരുടെ ഇടയില്‍, സദ്യകഴിയും മുന്നെ ചോറ് തീര്‍ന്നു എന്ന് പറയുനതിലും വലിയ നാണക്കേടാ വീഞ്ഞ് തീര്‍ന്നു പോകുന്നത് , ഗൃഹനാഥന്‍ നാണം കെട്ടു പോകും ആ ഒരു സന്ദര്‍‌ഭത്തില്‍ ആണ് മറിയത്തിന്റെ
ആവശ്യ പ്രകാരം യേശു കല്‍ഭരണികളില്‍
വെള്ളം നിറപ്പിച്ച് ആ വെള്ളം
വീഞ്ഞാക്കി വിളമ്പിയത് .....

ഒരു കുടിയന്‍ മറ്റൊരുവനെ കണ്ടാല്‍ ഒരു പെഗ് വാങ്ങി കൊടുക്കുന്ന കുടിയന്മാര്‍ യഥാര്‍ത്ഥ സ്നേഹികളാ ...
അലത്തറായില്‍ കണ്ടിട്ട് വന്നതാ .. കാണാം .

ശങ്കരനാരായണന്‍ മലപ്പുറം said...

OK!